Mayanadhi is one of the most painfully believable love stories ever. The beauty of this Ashiq Abu masterpiece is the poetic nature of each and every scene with Maaththan and Appu. Mayanadhi is deliciously refreshing.
This is a letter to Mayanadhi from a kaamuki.
The letter
ഇന്നാട്ടിൽ അവശേഷിച്ചിരുന്ന കാമുകിമാരിൽ ഒരാളായിരുന്നു ഞാനും. നഷ്ടപ്രണയത്തിന്റെ ആഴങ്ങള്ളാൽ ചുറ്റപ്പെട്ട ഒരു യുവ സമൂഹത്തിന്റെ ഒരു ചെറിയ പ്രതിനിധി. നേടിയ നിമിഷങ്ങൾക്ക് ഭംഗിയേറെയാണ് നഷ്ടത്തിന്റെ വിങ്ങൽ അതി കഠിനവും. നഷ്ടപ്പെട്ട ദിനങ്ങൾ വീണ്ടെടുത്തവരും വളരെ വിരളമാണ്. എന്നെന്നും മായയാണ് പ്രണയം.
നിഷ്കളങ്കമായ ചിരിയും കണ്ണീരും കൂട്ടിന് ചേരുന്ന നിമിഷങ്ങൾ. ആരെയും തൊട്ട് തലോടി പോകുന്ന കാറ്റുപോലെ നമ്മളുടെ ഉള്ളിലൊള്ള ഒരു കള്ള കുസൃതി പൂച്ച. എന്റെഉള്ളിലും ഉണ്ട്, വെള്ളികിണ്ണത്തിൽ പൊതിഞ്ഞെടുത്ത ഒരു മനോഹര പ്രണയം. പ്രണയം നിഷ്പക്ഷമായ ഒരു സ്വാതന്ത്ര്യമാണ്, ആരോടും എപ്പോഴും തോന്നാവുന്ന ഒരു ചെറിയ വലിയ ഇഷ്ടം. പ്രണയിക്കാൻ നിബന്ധനകൾ വേണ്ട എന്നു മനസിലാകുന്ന നിമിഷം ഒരു പക്ഷെ നമ്മൾ ആ വലിയ ചെറിയ ഇഷ്ടത്തിനുള്ളിലാകാം.
എന്തു ഭംഗിയാണെന്നോ മായാനദിക്ക്. അപ്പുവും മാത്തനും പ്രണയിക്കുന്നവരാണ്… പരസ്പരം രണ്ടു പ്രണയം ഉള്ളവർ. എത്ര തള്ളിപറഞ്ഞിട്ടും നിറഞ്ഞ ചിരിയുമായി അപ്പുന്റെ പിന്നാലെ കൂടുന്ന മാത്തനെ ഇഷ്ടപെടതിരിക്കാൻ സാധിക്കില്ല. ഉള്ളിലെ പ്രണയത്തെ ജീവിതത്തിലെ പ്രയാസങ്ങളിൽ ഇഴചേർത്തു മാത്തനെ സ്നേഹിക്കുന്ന അപ്പുവും നല്ലൊരു കാമുകിയായി. സ്നേഹം നിറഞ്ഞു തൂകി മായനദി ഓരോ തകർന്ന പ്രണയത്തിനും താങ്ങായി. ഓരോ സെക്കണ്ടും മാത്തൻ അപ്പുവിനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. മരണത്തിന്റെ വക്കിലും അവൻ അപ്പുവിനെ മാത്രമാണ് പ്രണയിക്കുന്നത്.
നഷ്ട്ട പ്രണയം എന്നും ഒരു വിലാപമാണ്. തിരിച്ചു കിട്ടില്ല എന്നുറപ്പുള്ള നിമിഷങ്ങളിലും സ്നേഹിക്കാൻ നമുക്ക് ഒരു മടിയും ഇല്ല. മരണം മാത്തനെ തോല്പിച്ചിട്ടും അതറിയാതെ തന്റെ സന്തോഷങ്ങളിൽ മാത്തനെ ഓർക്കുന്ന അപ്പു എന്നുമെന്നും മാത്തനെ പ്രണയിച്ചുകൊണ്ടേയിരുന്നു.ഇന്നത്തെ പ്രണയങ്ങൾ മുങ്ങി പോകുന്ന കടലാസ് കപ്പലുകളാവുമ്പോൾ അനശ്വര പ്രണയത്തിന്റെ രക്തസാക്ഷികളായി ഇനിയും ഒരുപാട് മാത്തനും അപ്പുവും കാലത്തിന് വേണമെന്ന് ഓർമിപ്പിക്കുന്നു ആഷിക് അബുവിന്റെ മായനദി – ഒരു കാമുകി.
In a world where you can be anyone, be yourself.
Be the first to comment on "A Letter to Mayanadhi from a Kaamuki | Ashna Sudheer"