Ennu Ninte Moideen Dialogues in Malayalam | Movie Quotes

Ennu Ninte Moideen Dialogues Quotes

Ennu Ninte Moideen starring Prithviraj and Parvathi Menon, director R.S. Vimal – 2015. Dialogues in Malayalam.

അപ്പു: ‘കുട്ടിക്കാലം തൊട്ടെ ഞാൻ വളരുമ്പോ ന്റെ മനസ്സില് ഇയ്യും വളര്ന്നിരുന്നു. ഇയ്യും അതൊക്കെ ശ്രദ്ധിച്ചിരുന്നു ന്നാണ് ഞാൻ മനസ്സിലാക്കിയത്’
കാഞ്ചന: ‘ഇല്ല അപ്പ്വേട്ടാ അപ്പ്വേട്ടൻ അന്നാ കത്ത് തരുമ്പോഴാ ഞാൻ അറിയുന്നേ.അപ്പു: ‘സ്കൂളീ പഠിക്കണ കാലം തൊട്ടേ.. നീ തന്നൊരു മയില പീലി തുണ്ടും, ന്റെ കയ്യക്ക്ഷരം പതിഞ്ഞ നോട്ടുബുക്കും, ന്റെയൊരു ഫോട്ടോയും മനസ്സി വെച്ച് നടന്നോനാ ഞാൻ, ന്റെ കഴിവില്ലായ്മ ആയിരിക്കും ന്റെ ഇഷ്ടം നിന്നോട് തൊറന്നു പറയാൻ നിക്ക് പറ്റീലാ.. ഞാനത് പറഞ്ഞപ്പോഴേക്കു ം മൊയ്തീൻ നിന്റെ മനസ്സില് സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. ന്റെ ആ കത്തിന് ഞാനൊരു മറുപടി പ്രതീക്ഷിരുന്നു’
കാഞ്ചന: ‘ആ കത്ത് ഞാൻ അന്നേ മൊയ്തീന് കൊടുത്തിരുന്നു’
അപ്പു: ‘എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. ഇത്രേം കാലം വിവാഹം കഴിക്കാതെ ഞാൻ കാതീരുന്നത് വെറുതെയായില്ലല് ലോ.’
കാഞ്ചന: ‘മറ്റൊരു പുരുഷനെ ഓർത്തു പത്തിരുപതു വര്ഷമായി കാത്തിരിക്കുന്ന പെണ്ണാ ഞാൻ. ന്നെ വിവാഹം കഴിക്കാൻ മാത്രം അത്രയ്ക്ക് ഇഷ്ട്ടാണോ അപ്പ്വേട്ടനു എന്നെ’
അപ്പു: ‘ഒരു ത്യാഗം ചെയ്യാൻ വേണ്ടി ഈ വീട്ടിലേക്ക് കേറി വന്ന ആളല്ല ഞാൻ. എന്തായാലു ഇന്നേ മൊയ്തീന് കെട്ടിച്ചു കൊടുക്കില്ല്ല നു ഒറപ്പായി. ന്റെ കണ്ണിന്റെ മുന്പില് നിന്റെ ജീവിതം ഇങ്ങനെ തകരുന്നത് കാണാൻ, അതിനുള്ള മനസാക്ഷി എനിക്കില്ല കാഞ്ചനാ. ഈ ലോകത്തില് മറ്റെന്തിനെ കാളും നിന്നെ ഞാൻ സ്നേഹിക്കുന്നുണട്’
കാഞ്ചന: ‘നിക്ക് അറിയാ അത് അപ്പ്വേട്ടാ പക്ഷെ അപ്പ്വേട്ടൻ എന്നെ സ്നേഹിക്കുന്നതി നെക്കാളും ഒരു ആയിരം ഇരട്ടി ഞാൻ എന്റെ മൊയ്തീനെ സ്നേഹിക്കുന്നുണട് അയിനെക്കാ ളും ഒരു പതിനായിരം ഇരട്ടി മൊയ്തീൻ ന്നെ സ്നേഹിക്കുന്നുണ്ട്. ന്നെ നിര്ബന്ധിച്ചാ ന്റെ ശവതിലായിരിക്കും അപ്പ്വേട്ടൻ താലി കെട്ട്വാ’
അപ്പു: ‘കാഞ്ചനാ’
കാഞ്ചന: ‘ഇനി ഒരു ആയിരം വര്ഷം ഇയ്യിനകത്തു കെടന്നു നരകിച്ചു മരിക്കേണ്ടി വന്നാലും ന്റെ മൊയ്തീന് വേണ്ടി ഞാനത് ചെയ്യും. ഇക്കണ്ട കാലവത്രേം ഇയ്യിനകത്തു കഴിഞ്ഞത് മൊയ്തീനെ ഓർത്തു കൊറച്ചു അക്ഷരങ്ങള വായിച്ചാ. ആ ന്റെ മനസ്സ് മനസ്സ് മുറിച്ചു മാറ്റാൻ പറ്റ്വോ അപ്പ്വേട്ടനു, പറ ലോകത്ത് ആര്ക്കെങ്ങിലും കയ്യ്വോ… പറ’
അപ്പു: ‘കാഞ്ചന… ഇന്നേ പോലൊരു പെണ്ണ് ഈ ലോകത്ത് വേറെ ഉണ്ടാവില്ലാ.. ഇയ്യ് മൊയ്തീന്റെ ഭാഗ്യാ. ഇന്റെ മനസ്സിന്റെ സ്നേഹം എന്നെങ്ങിലും ഈ ലോകം അന്ഗീകരിക്കും. സത്യം,ന്റെ അത്യാഗ്രഹത്തിന് മാപ്പ്’


മോയ്ധീന്‍ ‘ആർക്ക് വേണ്ടീട്ടായിരുന്നെടി. ഈ കാത്തിരിപ്പ്’
കാഞ്ചന ‘വയ്യ മൊയ്തീനെ, എനിക്ക് വയ്യ.’
മോയ്ധീന്‍ ‘എല്ലാം കഴിഞ്ഞില്ലെ, എല്ലാർക്കുമായില്ലെ, കുടുംബം. കുട്ടിയൊക്കെ. ഇനിയെങ്കിലും നമ്മുക്കൊന്നു ജീവിക്കണ്ടേടീ’
കാഞ്ചന ‘വേണം, എനിക്കന്റൂടെ ജീവിക്കണം’
മോയ്ധീന്‍ ‘കരയരുത്, പത്ത് വർഷം ഇയ്യ് കരഞ്ഞില്ലെ, ഇനി കരയാൻ ഞാൻ സമ്മതിക്കില്ല’

Ennu Ninte Moideen Poster Parvathi Menon

Share with:


Be the first to comment on "Ennu Ninte Moideen Dialogues in Malayalam | Movie Quotes"

Leave a comment

Your email address will not be published.