Irulin Mahanidrayil lyrics by Madhusudhanan Nair. The great song is sure to hit your heart. Checkout the lyrics of Irulin Mahanidrayil. Click here for more Malayalam song lyrics
LYRICS
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എൻറെ ചിറകിനാകാശവും നീ തന്നു
നിന്നാത്മശിഖിരത്തിലൊരു കൂട് തന്നൂ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പോഴും
കനവിലൊരു കല്ലു കനി മധുരമാകുമ്പോഴും
കാലമിടറുമ്പോഴും
നിൻറെ ഹൃദയത്തിൽ ഞാനെൻറെ
ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിൽ അഭയം തിരഞ്ഞു പോകുന്നു
അടരുവാൻ വയ്യാ…..
അടരുവാൻ വയ്യാ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നത്മാവിൻ ആഴങ്ങളിൽ
വീണു കൊഴിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അടിയുന്നതീ നിത്യ സത്യം
Be the first to comment on "Irulin Mahanidrayil Lyrics | Madhusudhanan Nair"