Manoharan Manglodhayam and Sagar Kottappuram | Malayalam Content

Sagar Kottappuram and Manoharan Manglodhayam

സ്ത്രീകളുടെ മനസുകീഴടക്കിയ രണ്ടു നോവലിസ്റ്റുകൾ: സാഗർ കോട്ടപ്പുറവും, മനോഹരൻ മംഗളോദയവും. രണ്ട് നോവലിസ്റ്റും വ്യത്യസ്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോയ രണ്ട് കഥകൾ – ‘ഒരു ഗസറ്റഡ് യക്ഷിയും ചെകുത്താനെ സ്നേഹിച്ച മാലാഖയും’ നോവലിലൂടെ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന മികച്ച എഴുത്തുകാർ! രണ്ടു കഥയിലും വന്നുപോകുന്ന തന്റെ നോവലിന്റെ ആരാധകർ. ഉല്ലാസ തേന്മഴയിലെ പ്രിൻസിയുടെ കഥാപാത്രത്തെ ഓർക്കുന്ന പോലീസ് ഉദ്യോഗസ്ഥനും മനസിലൊരു കുളിർമഴ നോവൽ ഓർക്കുന്ന സുഗുണന്റെ ഭാര്യയും സാഗർ കോട്ടപുറത്തിന്റെയും മനോഹരൻ മംഗളോദയത്തിന്റെയും ആരാധകരാണ്.

ഗസറ്റഡ് യക്ഷി

നോവലിസ്റ്റ് തന്നെ നായകനാകുന്ന ഗസറ്റഡ് യക്ഷി മനോഹരമായ തിരക്കഥ കൊണ്ട് കഥയെ അതിവിദഗ്ധമായി മാറ്റിമറിച്ച കഥാമുഹൂർത്തങ്ങളാണ് തന്റെ കഥയിലുടനീളം. അവിചാരിതമായി യക്ഷിയെ പരിചപ്പെടുകയും ശത്രുക്കളാകുകയും ചെയ്യുന്നവർ. അവിടെനിന്നും തന്റെ ശത്രുവിനെ നിഗ്രഹിക്കുക, അപമാനിക്കുക ‘അവളുടെ കള്ളി പുറത്താക്കുക’ എന്ന ലക്ഷ്യത്തോടെ നോവലിസ്റ്റ് സാഗർ കോട്ടപ്പുറം തന്റെ നോവൽ തുടങ്ങുന്നു ‘ഒരു ഗസറ്റഡ് യക്ഷി.’ പിന്നീടൊരിക്കൽ താൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയാണ് അവളെന്നു അറിയുന്നു. തുടർന്ന് അവളുടെയും നോവലിസ്റ്റിന്റെയും പൂർവ്വകാലത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ട്വിസ്റ്റുകളുടെ ഒരു വലിയ നിരതന്നെ കാണാൻ സാധിക്കുന്നു. സൗഹൃദം, പ്രണയം, പക, ഇവ തന്റെയും യക്ഷിയുടെയും ജീവിതത്തിൽ നിന്നും അടർത്തിയെടുത്തു ഗസറ്റഡ് യക്ഷിക്ക് ജീവൻ നൽകുന്നു! ഒരു സന്ദർഭത്തിൽ മറ്റൊരു ട്വിസ്റ്റിലൂടെ കഥ മാറുന്നു. യക്ഷിയുടെ പൂർവ്വകാലവും അവളുടെ തെറ്റിദ്ധാരണയും എല്ലാം മനസിലാക്കി കൊടുക്കാൻ കഥയുടെ ദിശയെ നോവലിസ്റ്റ് മാറ്റിമറിക്കുന്നു. അവിടെ കഥ തന്റേതായ രീതിയിലൂടെ കൊണ്ടുപോകുന്ന നോവലിസ്റ്റിനെ കാണാം. തന്റെ തിരക്കഥയിലൂടെ യക്ഷിയുടെ തെറ്റിദ്ധാരണ മാറ്റികൊടുക്കുന്നു. കഥ പര്യവസാനിക്കുന്നു.

ചെകുത്താനെ സ്നേഹിച്ച മാലാഖ

ഈ കഥയിലെ നായകനാണ് ചെകുത്താൻ. സുന്ദരനും സുമുഖനുമായ മസിൽമാനും പത്തുപേരെ ഇടിച്ചു തോൽപിക്കാനൊക്കെ കഴിയുന്ന ചെകുത്താൻ, തെമ്മാടി, താന്തോന്നി. അങ്ങനെയുള്ള സ്വഭാവ വിശേഷണങ്ങളൊക്കെ ചേരുന്നവൻ. തന്റെ ചെകുത്താനെ കണ്ടെത്തുന്നതിലൂടെ കഥാകൃത്ത്‌ തന്റെ കഥ ട്വിസ്റ്റുകളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നു. തെമ്മാടിയായ ചെകുത്താന്റെ ജീവിതത്തിലേക്ക് തന്റെ എഴുത്തിലൂടെ കൊണ്ടുവരുന്ന മാലാഖ ആദ്യം കാണുന്നു തമ്മിൽ ദേഷ്യം പിന്നീട് ഒരു ട്വിസ്റ്റ്‌. ചെകുത്താനെ ഇഷ്ടപ്പെടുന്നു. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ നോവലിസ്റ്റ് മനോഹരൻ ഓരോ കഥാ സന്ദർഭവും തന്റെ തൂലികയിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നു. ഒരു തരത്തിൽ പറഞ്ഞാൽ കഥ നോവലിസ്റ്റിന്റെ ഭാവനയിലൂടെ സഞ്ചരിക്കുന്നു എന്നുവേണം കരുതാൻ. പ്രണയവും അടിയും ഇടിയും കോമഡിയുമൊക്കെയായ് കഥ മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആവശ്യമായ ട്വിസ്റ്റുകളുമായ് കഥയുടെ വഴിതിരിച്ചു വിടുന്നു.


മനോഹരൻ മംഗളോദയം ഒരു നല്ല എഴുത്തുകാരനാണ്, തിരക്കഥ നന്നായി മെനയുന്നവൻ. എന്നിട്ടും പലരും അദ്ദേഹത്തെ അംഗീകരിക്കുന്നില്ല എന്ന് വേണം കരുതാൻ. അയൽവാസി എന്നതൊഴിച്ചാൽ മനോഹരൻ എന്ന കഥാപാത്രത്തിന് മറ്റൊന്നും തന്നെ ചെയ്യാൻ ഇല്ല. എന്നാൽ കഥയുടെ ഗതിയെ നിയന്ത്രിക്കുന്ന അയൽവാസിയായ നോവലിസ്റ്റ് ആയിരിക്കുമെന്നു ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ചെകുത്താനും മാലാഖയും അടുത്തു, പ്രണയിച്ചു, സഹായിക്കാൻ രക്ഷകനെത്തി, എല്ലാ പ്രശ്നങ്ങളും തരണം ചെയ്‌തു, അവർ വിവാഹം ചെയ്‌തു.! ‘ചെകുത്താനെ സ്നേഹിച്ച മാലാഖ’ പര്യവസാനിക്കുമ്പോൾ തന്റെ അടുത്ത ലക്ഷ്യം സിനിമയാണെന്ന് പ്രതീക്ഷിക്കാം. രണ്ടു കഥയിലും കടന്നുവരുന്ന തന്റെ നോവലിന്റെ ആരാധകരും, തെറ്റിദ്ധാരണ ഉണ്ടാകുന്ന പൂർവ്വകാലങ്ങളും, പ്രണയവും പകയുമൊക്കെ രണ്ടു സിനിമകളെയും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോയി. ആവിഷ്കാരത്തിന്റെ രണ്ടുതലങ്ങൾ കഥയിൽ വ്യക്തമാണ്. ഗസറ്റഡ് യക്ഷിയും ചെകുത്താനെ സ്നേഹിച്ച മാലാഖയുമെല്ലാം പ്രേക്ഷക മനസ്സിൽ ഇന്നും നിലനിൽക്കുന്നു.

Share with:


About the Author

Ashu Ashly
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.

Be the first to comment on "Manoharan Manglodhayam and Sagar Kottappuram | Malayalam Content"

Leave a comment

Your email address will not be published.