രചന: അഖിൽ പി ധർമജൻ
പബ്ലിക്കേഷൻ: കഥ പബ്ലിക്കേഷൻ
വില: 350
സമൂഹമാധ്യമത്തിൽ ഇന്ന് എഴുത്തുകാർ അനവധിയാണ്, എന്നാൽ അത് പബ്ലിഷ് ചെയ്യുന്നവർ ചുരുക്കവും. ഒരു പുസ്തകം പബ്ലിഷ് ചെയ്യുന്നത് അത്ര ചെറിയ കാര്യമല്ല. ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ പലരും അതിൽ നിന്നും പിന്മാറുകയാണ് പതിവ്.
തന്റെ ആദ്യ രചന ഓജോബോർഡ് സുഹൃത്തുക്കളാണ് ഓരോ ഭാഗങ്ങളായി സമൂഹ മാധ്യമത്തിൽ പ്രസിദ്ധപ്പെടുത്തിയത്. വായനക്കാരെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് ഓരോ ലക്കവും പിന്നിടുമ്പോഴും ഒരു പുസ്തകം ഇറക്കുക എന്നലക്ഷ്യം വളരെ വിദൂരമായിരുന്നു. പല പബ്ലിക്കേഷനും പിന്മാറിയപ്പോഴും താനും തന്റെ സുഹൃത്തുക്കളുമൊക്കെ ചേർന്നാണ് കഥ പബ്ലിക്കേഷന് രൂപം നൽകിയത്. ആലപ്പുഴയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച താൻ ഇന്ത്യ അറിയത്തക്ക വലിയ എഴുത്തുകാരൻ ഒന്നുമല്ലായിരുന്നു. എന്നാൽ തന്റെ ആദ്യ രചനയായ ഓജോബോർഡ് ലോകത്തിലെ തന്നെമികച്ച പത്തുപുസ്തകങ്ങളിൽ ഒന്നായി ആമസോൺ ലിസ്റ്റിൽ ചേർക്കപ്പെട്ടു.
എന്നാൽ താൻ തന്റെ സ്കൂളിൽ കാലഘട്ടത്തിൽ ഒരു റഫ് ബുക്കിൽ തുടങ്ങിവച്ചു പാതിവഴിയിൽ നിർത്തിയ മെർക്കുറി ഐലന്റിലേക്കുള്ള യാത്ര തുടങ്ങുകയായ് .ഏകദേശം എട്ട് വർഷങ്ങൾ കൊണ്ടാണ് മെർക്കുറി ഐലന്റ് പൂർത്തിയായത് .ഇന്ത്യവിട്ട് പുറം രാജ്യങ്ങളിൽ പോയിട്ടില്ലാത്ത ഒരു മനുഷ്യൻ ലോക വിസ്മയങ്ങളിൽ ഇനിയും ചിരുളഴിയപ്പെടാത്ത ബെർമുഡാ ട്രയാങ്കിളിനെ പറ്റിയെഴുതി തുടങ്ങി. വർഷങ്ങളുടെ വിവര ശേഖരണത്തിലൂടെ ബെർമൂഡ ചുഴികടന്ന് അയാൾ ഇന്നോളം ആരും എത്തിപ്പെടാത്ത മെർക്കുറി ഐലന്റിലെത്തി.
മെർക്കുറി ഐലന്റ്
ഇന്നോളം ആരും കടന്നുചെല്ലാത്ത ഒരു ചെറിയ ഭൂമി. പ്രൊഫസർ നിക്കോൾസൺ അവിടേക്കുള്ള യാത്ര തിരിച്ചത് ചരിത്രം തിരുത്തി കുറിക്കാൻ എന്ന് തന്നെ പറയാം .അവിചാരിതമായി തന്റെ കയ്യിലെക്കെത്തി ചേർന്ന തുകൽ പുസ്തകത്തെ വിശ്വസിച്ചു ലൂത്തയിലൂടെ മായന്മാരുടെ മായാലോകത്തേക്ക് മറ്റാരുമറിയാതെ യാത്ര തിരിച്ചതും പിന്നീട് താൻ ട്രയാങ്കിളിൽ എത്തിച്ചേർന്നപ്പോൾ നേരിടേണ്ടിവന്നതും അവയെ മറികടന്ന് ഒരു അത്ഭുത ദ്വീപുപോലെ താൻ എത്തി ചേർക്കപ്പെട്ട മെർക്കുറി ഐലന്റ മറ്റൊരു ലോകം തീർക്കുകയായിരുന്നു എന്റെ മുന്നിൽ.
“ചരിത്രങ്ങളെ ഞാൻ വിശ്വസിക്കുന്നു, എന്റെ ജീവനേക്കാൾ…” നിക്ക്പ റഞ്ഞതുപോലെ മെർക്കുറി ഐലന്റ് ഒരു ചരിത്രം സൃഷ്ടിക്കുകയായിരുന്നോ അതോ ചരിത്രം അവതരിപ്പിക്കുകയായിരുന്നോ? കുട്ടികൾക്കും അധ്യാപകർക്കും പ്രിയപ്പെട്ട അധ്യാപകൻ നിക്കിന്റെ രഹസ്യങ്ങൾ അറിയാൻ തന്റെ വീട്ടിൽ എത്തുന്ന വിദ്യാർത്ഥികളും അധ്യാപകയും അവരെ അവിടെ കാത്തിരുന്ന കുറിപ്പുകളുമെല്ലാം കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു നിക്കിനെ തേടിയിറങ്ങിയവരും സഹായിയായി കൂടെ കൂടിയ രഞ്ജിത്തും അവരുടെ യാത്രയും ലക്ഷ്യങ്ങളും ഒക്കെയാണ് പിന്നീട് ആകാംഷ ജനിപ്പിച്ചത്. സത്യമോ മിഥ്യയോയെന്നൊന്നും തിരിച്ചറിയാത്ത ബർമൂഡ ട്രയാങ്കിളും മെർക്കുറി ഐലന്റും അവിടുത്തെ നിഗൂഢത നിറഞ്ഞ പാലസുമെല്ലാം ഓരോ അധ്യായത്തിലും വിസ്മയിപ്പിക്കുകയാണ്. ഈ അടുത്ത കാലത്തായി ബെർമൂഡ ട്രയാങ്കളിനെ ചുറ്റിപറ്റി നടന്ന പല സംഭവങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
പുസ്തകത്തെ പറ്റി പറയുന്നതിനും ഇതിനെപറ്റി വിവരിക്കുന്നതിനും എനിക്ക് പരിമിതികളുണ്ട്. വായിച്ചു തുടങ്ങുന്ന ഏതൊരാൾക്കും ഒറ്റവായനയിൽ 512പേജുകൾ വായിച്ചു തീർക്കുവാൻ സാധിക്കും. അല്ലെങ്കിൽ ബെർമൂഡ ട്രയാങ്കിളിലെ ചുഴികൾപോലെ വായനക്കാരെ ഓരോ അധ്യായവും വലിച്ചെടുക്കും. ഒരു ത്രില്ലറിന് വേണ്ട എല്ലാ ചേരുവകയും ലളിതമായ ഭാഷയിൽ ആലങ്കാരികതകൾ ഇല്ലാതെ പ്രണയവും തമാശയും തീർത്തു മെർക്കുറി ഐലന്റ് ഒരു ഹോളിവുഡ് സിനിമ കാണുംപോലെ വായിച്ചു തീർക്കാം.
മലയാളത്തിൽ ഇത്തരമൊരു പുസ്തകം മുൻപ് വായിച്ചിട്ടില്ല ട്രെഷർ ഐലന്റ് പോലെ വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങൾ നിരവധിയുണ്ടെങ്കിലും അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ വായനാ അനുഭവം നൽകി മെർക്കുറി ഐലന്റ്.
കടമ്പകൾ ഏറെ കടന്ന് സ്വന്തം പബ്ലിക്കേഷനായ കഥ യിലൂടെ കേരളത്തിലൂടനീളവും അന്യസംസ്ഥാനങ്ങളിലും പുസ്തകങ്ങൾ ഈ പുതുതലമുറ എഴുത്തുകാരൻ നേരിട്ടുകൊണ്ടാണ് എത്തിക്കുന്നത് .ഓരോ പുതിയ എഴുത്തുകാർക്കും മാതൃകയാണ് ഈ എഴുത്തുകാരൻ.
അക്ഷരങ്ങളുടെയും സിനിമകളുടെയും ലോകത്ത് പറന്നു നടക്കാൻ ഇഷ്ടം. പ്രണയമാണ് അക്ഷരങ്ങളോട്.
Be the first to comment on "Mercury Island Novel Review | മെർക്കുറി ഐലന്റ് – ലോകാവസാനം"