OTT തിയേറ്ററുകളുടെ പകരക്കാരനാണ് – നിർമ്മാതാക്കൾക്ക് അവരുടെ സിനിമ സ്ക്രീൻ ചെയ്ത് സമ്പാദിക്കാനുള്ള ഒരു additional ചാനലാണിത്. OTT ക്ക് തിയേറ്ററുകളുടെ സിസ്റ്റത്തെ ഇല്ലാതാക്കാൻ കഴിയില്ല.
OTT ന് മുഴുവൻ ഫിലിം ബജറ്റ് / ചെലവുകൾ വഹിക്കാൻ കഴിയും – ഇത് സിനിമയുടെ contentനെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ സിനിമകളും ബഡ്ജറ്റിൽ വിൽക്കപ്പെടുന്നില്ല. അങ്ങനെ ഒരു സിസ്റ്റം ഇല്ല.
OTT എല്ലാത്തരം ഉള്ളടക്കങ്ങളും വാങ്ങുന്നു – ഇത് OTT പ്ലാറ്റ്‌ഫോമുകളുടെ വിപണി ആവശ്യകതയെയും അംഗീകാര പ്രക്രിയയെയും അതാത് സിനിമയുടെ മാർകെറ്റിംഗും അടിസ്ഥാനമാക്കിയുള്ളതാണ്. ഒരിക്കൽ കൂടി പറയുന്നു – എല്ലാ സിനിമകളും OTT പ്ലാറ്റ്ഫോമുകളിൽ വിൽക്കപ്പെടുന്നില്ല.
ടോപ്പ് സ്റ്റാർ മൂവികൾ / വെബ് സീരീസ് മാത്രമേ വിൽക്കപ്പെടുകയുള്ളൂ – content തന്നെ ആണ് OTT പ്ലാറ്റ്ഫോമുകളുടെ രാജാവ്. പ്രേക്ഷകരെ അവരുടെ പ്ലാറ്റ്ഫോമുകളിലേക്ക് ആകർഷിക്കാൻ ഇത് അവരെ സഹായിക്കുന്നു. ഒരു സ്റ്റാർ കാസ്റ്റ് ഉണ്ടെങ്കിൽ, അത് പ്രേക്ഷകരെ ആകർഷിക്കാനും നിലനിർത്താനും അവർക്ക് ഒരു അധിക മൈലേജ് നൽകുന്നു അതുകൊണ്ടു അങ്ങനെ ഉള്ള പടങ്ങൾ വാങ്ങും.
OTT Content എടുക്കുന്ന രീതി – രണ്ട് തരത്തിൽ ആണ് OTT ഒരു പടം എടുക്കുന്നത്. ഒന്ന് വിൽപ്പനയും രണ്ടാമതായി വരുമാനം പങ്കിടലും. വിൽപ്പനയിൽ തന്നെ പലതരത്തിൽ ഉണ്ട് (ഡിജിറ്റൽ rights, യൂണിവേഴ്സൽ rights, മിനിമം ഗ്യാരണ്ടി… അങ്ങനെ)
OTT ക്കു കൊടുക്കാൻ വേണ്ടി ചെയുന്ന പടങ്ങൾ മാർക്കറ്റിംഗ് ചെയ്യണ്ട – ഇത് ഒരു മിഥ്യ ധാരണയാണ്. മാർക്കറ്റിംഗ് ഒരു പ്രധാനപ്പെട്ട കാര്യം ആണ്. അവർക്ക് സിനിമ സബ്മിറ്റ് ചെയുമ്പോൾ ആ സിനിമ ഉണ്ടാക്കാൻ ചാൻസ് ഉള്ള അറ്റെൻഷൻ പ്രധാനമായും ശ്രദ്ധിക്കുന്നതാണ്. കഥ, എടുത്ത രീതി, നടന്മാർ, content, പിന്നെ ആ സിനിമയ്ക്ക് ഉണ്ടാക്കാൻ പറ്റുന്ന പുബ്ലിസിറ്റി.
ഒരു നോർമൽ സിനിമയ്ക്ക് ചെയുന്ന പോലെ തന്നെ പ്രൊമോഷൻ ചെയ്യേണ്ടി വരും – പ്രിന്റ് പബ്ലിസിറ്റി ഒഴികെ.
കൂടുതൽ അറിയാൻ – plumeriamovies@gmail.com അല്ലെങ്കിൽ 8089338201 / 9539890307
Be the first to comment on "OTT Platform and Malayalam Cinema | Few Questions and Answers"